Monday, 7 January 2013

മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

കേരളത്തിലെ കാര്‍ പ്രാന്തന്മാരുടെ മൂത്താപ്പയാണ് മമ്മൂക്കയെന്നു പറയാം. ആഡംബര കാറുകള്‍ കൊണ്ട് മമ്മൂക്കയുടെ ഗാരേജ് നിറഞ്ഞിരിക്കുകയാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ കാറുകള്‍ മമ്മൂക്ക വാങ്ങിക്കൂട്ടും. ഇതിനിടയില്‍ പത്തോ പന്ത്രണ്ടോ പടങ്ങള്‍ പൊട്ടുന്നതൊന്നും മൂപ്പരത്ര സാരമാക്കാറില്ല. മമ്മൂക്കയ്ക്കും ഫാന്‍സ് ചെക്കന്മാര്‍ക്കും താല്‍ക്കാലികാശ്വാസം പകര്‍ന്നുകൊണ്ട് ബാവുട്ടിയുടെ നാമത്തില്‍ എന്ന പടം നഷ്ടത്തിലാവാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലം സമ്മര്‍ദ്ദത്തിലകപ്പെട്ട് ക്ഷീണിതരായ മമ്മൂക്ക ഫാന്‍സിന് ഒരു റിലീഫ് ആയി അദ്ദേഹത്തിന്‍റെ ഒരു കിടിലന്‍ കാറിനെപ്പറ്റി ഇന്ന് നമുക്ക് സംസാരിക്കാം. ഓഡി കാറാണ് താരം. ഓഡി എ7 സ്പോര്‍ട്‍ബാക്ക്! ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളാണ് ഓഡിയുടേത്. ഓഡി കാറുകളില്‍ എസ്‍യുവികളോട് പ്രത്യേക താല്‍പര്യം ബോളിവുഡ് പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. മമ്മൂക്ക പക്ഷെ, സെഡാനുകളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

No comments:

Post a Comment