Wednesday, 9 January 2013

വയര്‍ കുറയ്ക്കാം

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കാത്ത പെണ്ണുണ്ടോ, അല്ലെങ്കില്‍ പുരുഷനുണ്ടോ. ഉണ്ടാകില്ല. സ്ത്രീയും പുരുഷനും പൊതുവായ വളരെച്ചുരുക്കം സൗന്ദര്യസമവാക്യങ്ങളില്‍ ഒന്നാണ് ഈ വയര്‍ കുറയ്ക്കുകയെന്നത്. വയര്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അതും വെറും ഏഴു ദിവസം കൊണ്ട്. അപ്രാപ്യമായ കാര്യമെന്നു കരുതേണ്ട. ഇതിനു വേണ്ടി മല മറിയ്ക്കുകയും വേണ്ട. നിസാരമെന്നു കരുതുന്ന ചില വലിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മാത്രം.

വയര്‍ കുറയാന്‍ വ്യായാമവും വളരെ പ്രധാനം തന്നെ. ക്രഞ്ചസ് അടക്കമുള്ള വ്യായാമങ്ങള്‍ അരമണിക്കൂര്‍, ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒരാഴ്ച അടുപ്പിച്ച് ചെയ്തു നോക്കൂ. ഗുണമുണ്ടാകും

ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. തേന്‍ കൊഴുപ്പു കുറയ്ക്കും.

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്

No comments:

Post a Comment