Tuesday, 8 January 2013

വൈദ്യുതി വേണ്ടാത്ത, പച്ചപ്പ് കാക്കുന്ന ഫോണുകള്‍

പ്രകൃതിയിലലിഞ്ഞ് ഇല്ലാതാകുന്ന പുല്ല് ഫോണാണിത്. പുല്ല് ഫോണ്‍ എന്ന് വിളിച്ചത് കേട്ട് തെറ്റിദ്ധരിയ്‌ക്കേണ്ട. ഈ ഫോണിന്റെ പ്രധാന ഭാഗങ്ങളെല്ലാം പുല്ല് പോലെയുള്ളവ ഉപയോഗിച്ചുള്ളതാണ്. ഒരു ഫോണിന്റെ സാധാരണ ആയുസ്സ് കഴിയുമ്പോള്‍ കീപാഡും, സ്‌ക്രീനും ഒഴികെയുള്ള ഭാഗങ്ങള്‍ മണ്ണില്‍ ലയിച്ച് ചേരും.

സെല്‍ ഫോണ്‍ ആശയങ്ങള്‍ അനുദിനം നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുകയാണ്. അവയില്‍ ഒന്നും തന്നെ മോശം എന്ന് പറഞ്ഞ് തള്ളിക്കളയാനാകുകയുമില്ല. ചിലത് കണ്ടാല്‍ നമ്മള്‍ ഞെട്ടിയിരുന്നു പോകും. കാരണം ഇങ്ങനെയും ഫോണുകളോ എന്ന് തോന്നിപ്പിയ്ക്കുന്ന വിധത്തിലാണ് ചില ഭാവി സ്മാര്‍ട്ട്‌ഫോണ്‍ ആശയങ്ങള്‍. എങ്കില്‍ ഇന്ന് കാണാന്‍ പോകുന്നവ ഇതുവരെ കണ്ടതിനെയെല്ലാം കടത്തിവെട്ടും എന്നത് മൂന്നരത്തരം. കാരണം ഇവയില്‍ പലതിനും ചാര്‍ജ് ചെയ്യാന്‍ വൈദ്യുതി ആവശ്യമില്ല. മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദ്ദ രൂപകല്പന ഇവയെ എവിടെയും വ്യത്യസ്തമാക്കുന്നു. സമീപഭാവിയില്‍ എത്തിച്ചേരുന്ന ഈ വിശേഷ ഉപകരണങ്ങളെ പരിചയപ്പെടാം.

No comments:

Post a Comment